MS Dhoni is faster than a computer: Shoaib Akhtar <br />കരിയറിലെ ഒരുപക്ഷെ അവസാന ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പറും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയെ വാനോളം പ്രശംസിച്ച് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എംഎസ്ഡിയെ അക്തര്‍ വാനോളം പ്രശംസിച്ചത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഇന്ത്യയുടെ കഴിഞ്ഞ മല്‍സരത്തില്‍ ധോണി മികച്ച പ്രകടനം നടത്തിയിരുന്നു. ബാറ്റിങില്‍ 34 റണ്‍സ് നേടിയ അദ്ദേഹം തകര്‍പ്പനൊരു സ്റ്റംപിങും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ധോണിയെ അക്തര്‍ പുകഴ്ത്തിയത്.